വളരെ കാലമായി വാഹനപ്രേമികള്‍ കാത്തിരിക്കുന്ന വാഹനമാണ് ഹോണ്ട അമൈസ്, ഹോണ്ടയുടെ ആദ്യത്തെ ‌ഡീസല്‍ വാഹനമാണ് ഇത്. അല്‍പ്പകാലം മുമ്പ് മാത്രം വിപണിയിറക്കിയ ഹോണ്ടയുടെ ബ്രിയോ എന്ന മോ‌ഡലിന്‍റെ അതേ പ്ലാറ്റ്ഫോമിലാണ് ഇതും നിര്‍മ്മിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ബ്രിയോ കുറച്ച് വലുതായപോലെ, മനോഹരമായ ടെയില്‍ ലാംമ്പുകളും, ബോഡി ലൈനുകളും അമൈസിനെ മനോഹരമാക്കുന്നു. ഇതിന്‍റെ പ്രധാന എതിരാളി മാരുതിയുടെ ഡിസയര്‍ ആണ്.
ബ്രിയോയുടെ പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചതെങ്കിലും അമൈസില്‍ ഉള്‍ഭാഗം വളരെ വിശാലമാണ്. ഇതിലെ ഡാഷ്ബോര്‍ഡ് ഉള്‍പ്പെടെയുള്ള പലഭാഗങ്ങളും റിയോയില്‍ നിന്ന് കടം കൊണ്ടതാണ്. ഡിസയറിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ അത്രപോര എന്നുതോന്നിപ്പോകും.
ഇതിന്‍റെ മറ്റൊരു സവിശേഷത ‍ടോപ്പ് വേരിയന്‍റില്‍ ഇക്കോ എന്ന ഒരു പുതിയ ഓപ്ഷന്‍ ലൈറ്റ് നല്‍കിയിരിക്കുന്നു. ഇത് എക്കോണമിക്കലായിട്ടാണോ വാഹനമോടിക്കുന്നത് എന്നറിയാനായിട്ടാണ്. അതില്‍ ആട്ടോമാറ്റിക്ക് ഹോള്‍ഡിംഗ് സൈഡ് മിറ്ററും ‍‌ടോപ്പ് വേരിയന്‍റില്‍ നല്‍കിയിരിക്കുന്നു. വളരെ നല്ല ലെഗ് സ്പെസും, ടൈ സപ്പോര്‍ട്ടും ധാരാളം ലഭിക്കുന്നുണ്ട്.
1.5 ltr ‍ഡീസല്‍ എഞ്ചിനാണ് ഹോണ്ട അമൈസില്‍ ഉള്ളത് 4 cylinder iDTEC EarthDreams ‍ഡീസല്‍ എഞ്ചിനാണ് power output of 100PS torque figure of 200Nm മൈലേ‍ജ് 25.8 kmpl ആണ് കമ്പനി അവകാശപ്പെടുന്നത്. ഏകദേശവില കേരളത്തില്‍ Rs. 5,24,581.00 to Rs. 7,85,460.00