പൂനെ: യൂറോപ്യൻ വിപണിയിൽ നേരത്തെയെത്തിയ സ്കോഡ ഒക്ടേവിയ പുതിയ മോഡൽ ഇന്ത്യയിലും പ്രതീക്ഷിച്ചതിലും നേരത്തെ എത്തും. ഷവർലെ ക്രൂസും ഹ്യുണ്ടെയ് ഇലാൻട്രയും ഏല്പിച്ച ആഘാതത്തിൽനിന്ന് കരകയറാൻ പുതിയ ഒക്ടേവിയയിലൂടെ സാധിക്കുമെന്ന് സ്കോഡ കരുതുന്നു. ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് കന്പനിയാണ് സ്കോഡ.

ഇപ്പോൾ വിപണിയിലുള്ള സ്കോഡ ലോറയെക്കാൾ വലുതായിരിക്കും 2013 ഒക്ടേവിയ. അതുകൊണ്ടുതന്നെ വിലയും കൂടും. പക്ഷേ രണ്ട് ഡീസൽ എൻജിനും ഒരു പെട്രോൾ എൻജിനും ഉൾക്കൊള്ളിച്ച് മൂന്നു വിലകളിൽ ഇറക്കുന്നതിലൂടെ കൂടുതൽ വില വൈവിദ്ധ്യം പ്രദാനം ചെയ്യാനാവും. പുത്തൻ ഒക്ടേവിയ വലിപ്പത്തിൽ ഏകദേശം സുപ്പർബിന് അടുത്തെത്തും.