ന്യൂഡൽഹി: മാരുതി സുസുക്കി റിറ്റ്സ് ഹാച്ച്ബാക്ക് കാറിന്റെ പ്രത്യേക എഡിഷൻ വാഹനങ്ങൾ വിപണിയിലെത്തി. മുഖം മിനുക്കുന്നതിന്റെ ഭാഗമായി 12 പരിഷ്കാരങ്ങളാണ് റിറ്റ്സിൽ വരുത്തിയിരിക്കുന്നത്. വില 20,​000 രൂപ വരെ കൂട്ടിയിട്ടുണ്ട്.

പെട്രോളിലും ഡീസലിലും @ബസ് എന്ന പേരിലാണ് റിറ്റ്സ് എത്തിയിരിക്കുന്നത്. ബോഡി ഗ്രാഫിക്‌സ്,​ ഡോർ വൈസറുകൾ,​ പ്രത്യേക മഡ്ഫ്ലാപ്പുകൾ,​ ബംപർ സംരക്ഷണസംവിധാനം എന്നിവ പുറത്തും യു.എസ്.ബി മ്യൂസിക് സിസ്റ്റം,​ ആറ് സ്പീക്കറുകൾ,​ സീറ്റ് കവർ,​ പുറകിൽ പാർക്കിംഗ് സെൻസർ,​ ഫ്ലോർ മാറ്റുകൾ,​ പാർസൽ ട്രേ,​ ഡോർ സിൽ ഗാർഡുകൾ എന്നിവ അകത്തും പുതിയ മാറ്റങ്ങളാണ്. എൻജിനിലടക്കം മറ്റു വ്യത്യാസമൊന്നുമില്ല.