ന്യൂഡൽഹി: മാരുതി സുസുക്കിയുടെ ജനപ്രീതിയുള്ള കാറായ സ്വിഫ്റ്റ് നിയന്ത്രിത മോഡൽ പുറത്തിറക്കി. ഇപ്പോഴത്തെ വി.എക്സ് ഐ,​ വി.ഡി.ഐ എന്നീ മോഡലുകളിൽ പരിഷ്കാരം വരുത്തി നീല നിറത്തിന്റെ ആകർഷണീയതയുമായാണ് സ്വിഫ്റ്റ് ആർ.എസ് എന്ന പേരിൽ ലിമിറ്റഡ് എഡിഷൻ കാറുകൾ വിപണിയിലെത്തിച്ചത്.

24,​500 രൂപ കൂടുതലുള്ള പുതിയ മോഡലിന്റെ പുറംമോടി വർദ്ധിപ്പിച്ചിട്ടുണ്ട്. ബംപർ,​ റിയർവ്യൂ മിറർ എന്നിവയിൽ മാറ്റമുണ്ട്. റൂഫ് സ്‌പോയ്‌ലർ ഉൾപ്പെടുത്തി. സീറ്റ് അപ്ഹോൾസ്റ്ററി കറുപ്പും നീലയും കലർന്നതാണ്. മ്യൂസിക് സിസ്റ്റവും മെച്ചപ്പെടുത്തി. സ്വിഫ്റ്റ് പത്തു ലക്ഷം എന്ന ലക്ഷ്യത്തിലെത്തുന്നതിന്റെ മുന്നോടിയായാണ് ഇവ വില്പനക്കെത്തിയത്.