കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമൃത സെന്‍റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍റ് മോളിക്യുലര്‍ മെഡിസിന്‍ ബ്ലഡ് കാന്‍സര്‍ ചികിത്സാ രംഗത്ത് പുതിയ കണ്ട്പിടുത്തം നടത്തി. ബ്ലഡ് കാന്‍സര്‍ ചികിത്സയില്‍ അഭൂതപൂര്‍വമായ പുരോഗതി കൈവരിക്കാന്‍ കഴിവുള്ള നാനോ മെഡിസിനാണ് അമൃത സെന്‍റര്‍ കണ്ട് പിടിച്ചിരിക്കുന്നത്. 2006 ബ്രെയിന്‍ ട്യൂമറിനുള്ള ഫലപ്രദമായ മരുന്നും അമൃത സെന്‍റര്‍ കണ്ടെത്തിയിരുന്നു. മാതാ അമൃതാനന്ദമയിയുടെ അറുപതാമത് ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടാണ് ഈ വിവരം അമൃത സെന്‍റര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

ഇന്ത്യയില്‍ ലക്ഷം പേരില്‍ രണ്ട് പേര്‍ക്ക് ബ്ല‍ഡ് കാന്‍സര്‍ ഉണ്ടെന്നാണ് കണക്കുകള്‍. ചികിത്സകള്‍ ചെലവേറിയതുമാണ്. ശരീരത്തിലെ അപകടകാരിയായ ക്യാന്‍സര്‍ സെല്ലുകളുടെ പ്രവര്‍ത്തനം കുറയ്ക്കുന്നതിന് അമൃത സെന്‍റര്‍ വികസിപ്പിച്ചെടുത്ത മരുന്നിന് സാധിക്കും. പാര്‍ശ്വഫലങ്ങളില്ലാത്തതും ഫലപ്രദവുമാണ് ഈ മരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.