കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യകണ്ണി പികെ ഫായിസിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.സ്വര്‍ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശം നല്‍കിയതായി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിരുന്നു. കസ്റ്റംസിന്‍റെ അഭ്യര്‍ത്ഥനപ്രകാരമാണ് ജാമ്യാപേക്ഷ തള്ളിയത്. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി ഫായിസാണെന്നും ജാമ്യം നല്‍കിയാല്‍ അത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അതേസമയം ഫായിസിനെതിരെ തീവ്രവാദ കുറ്റം ചുമത്തരുതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നു.