തൃശൂര്‍ : ഇക്കൊല്ലത്തെ വള്ളത്തോള്‍ പുരസ്‌കാരം നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്. 1,11,111 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.ചലച്ചിത്ര സെന്‍സര്‍ബോര്‍ഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നിര്‍ദേശക സമിതി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്.50 പതിപ്പുകളിറങ്ങിയ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലാണ് പെരുമ്പടവത്തിന്‍റെ ഏറെ ശ്രദ്ധേയമായ കൃതി. അഭയം, അഷ്ടപദി, അന്തിവെയിലിലെ പൊന്ന്, ആയില്യം, സൂര്യദാഹം, ഒറ്റച്ചിലമ്പ്, ആരണ്യഗീതം, ഇടത്താവളം തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. 12 ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു.കേരള സാഹിത്യ അക്കാദമി പ്രസിഡന്റാണ്.

കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.വിഷ്ണുനാരായണ്‍ നമ്പൂതിരി, കാവാലം, പുതുശ്ശേരി രാമചന്ദ്രന്‍, സുകുമാര്‍ അഴിക്കോട്, ഒഎന്‍വി, എം.ടി, സുഗതകുമാരി തുടങ്ങിയവര്‍ക്കാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വള്ളത്തള്‍ പുരസ്‌കാരം ലഭിച്ചത്.