തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി. ഇന്ന് കാലാവധി അവസാനിക്കുന്ന 400ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടിയത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലര വര്‍ഷത്തേക്കോ അടുത്ത റാങ്ക് ലിസ്റ്റ് വരുന്നതുവരെയോ നീട്ടണമെന്നാണ് മെയ് 15ന് ചേര്‍ന്ന മന്ത്രിസഭായോഗം പിഎസ്‌സിയോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പി എസ് സി ഇത് അംഗീകരിച്ചിരുന്നില്ല.

കഴിഞ്ഞ ജൂണ്‍ 30 ന് കാലാവധി അവസാനിക്കുന്ന റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി പി എസ് സി നീട്ടിയിരുന്നു. ഈ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ആറുമാസത്തേക്ക് കൂടി കൂട്ടാന്‍ പി എസ് സി തീരുമാനിച്ചത്.ഈ സര്‍ക്കാരിന്റെ കാലത്ത് ഇത് അഞ്ചാം തവണയാണ് പി എസ് സി റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത്.