വത്തിക്കാന്‍: മാര്‍പാപ്പമാരായിരുന്ന ജോണ്‍ പോള്‍ രണ്ടാമനേയും ജോണ്‍ ഇരുപത്തിമുന്നാമനേയും അടുത്തവര്‍ഷം ഏപ്രില്‍ 27ന് വിശുദ്ധരായി പ്രഖ്യാപിക്കും. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് പ്രഖ്യാപന തീയതി അറിയിച്ചത്.പോളണ്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമന്‍ 1978 മുതല്‍ 2005വരെയാണ് മാര്‍പ്പാപ്പയായിരുന്നത്. ഇറ്റലിക്കാരനല്ലാത്ത ആദ്യ പോപ്പ് കൂടിയാണ് ജോണ്‍ പോള്‍. ജോണ്‍ പോള്‍ രണ്ടാമന്റെ മധ്യസ്ഥതയില്‍ സംഭവിച്ച രണ്ട് അത്ഭുതങ്ങള്‍ക്കും കഴിഞ്ഞ ജൂലൈയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അംഗീകാരം നല്‍കിയിരുന്നു.

കത്തോലിക്ക സഭയിലെ ഏറ്റവും വേഗമേറിയ നാമകരണ പ്രക്രിയയാണ് അദ്ദേഹത്തിന്റെത്.1958 മുതല്‍ 1963 വരെയാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പ സഭയെ നയിച്ചത്. കത്തോലിക്ക സഭയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടിയത് ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയായിരുന്നു.