തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാന സർക്കാർ ചെലവ് ചുരുക്കലിന് ഒരുങ്ങുന്നു. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും.സംസ്ഥാന വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ നാല് ശതമാനം കുറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സൃഷ്ടിച്ച തസ്തികകളില്‍ മാത്രം സര്‍ക്കാരിന് 460 കോടി രൂപയുടെ ബാധ്യതയുണ്ടായി. അതിനാല്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.സാമ്പത്തിക അച്ചടക്ക നടപടികള്‍ ആസൂത്രണം ചെയ്യാന്‍ ധനവകുപ്പിനെ ചുമതലപ്പെടുത്തി. ധനവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം