ന്യൂഡൽഹി:.ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതിയുടെ വിധി മറികടക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിൻവലിക്കാൻ കോൺഗ്രസ് കോർകമ്മിറ്റി തീരുമാനിച്ചു. ഇതു സംബന്ധിച്ച കമ്മിറ്റി ശുപാർശ ഇന്ന് വൈകുന്നേരം ചേരുന്ന മന്ത്രിസഭായോഗത്തിനു സമർപ്പിക്കും. കോർകമ്മിറ്റി തീരുമാനം രാഷ്ട്രപതിയെയും യുപിഎ സഖ്യകക്ഷികളെയും അറിയിക്കാനായി പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗിനെ ചുമതലപ്പെടുത്തി. കോർകമ്മിറ്റി തീരുമാനമെടുത്ത സാഹചര്യത്തിൽ മന്ത്രിസഭാതീരുമാനം ഔപചാരികം മാത്രമാകുമെന്നാണ് സൂചന.സോണിയ ഗാന്ധി,​ മൻമോഹൻസിംഗ്,​ പി.ചിദംബരം,​ സുശീൽകുമാർ ഷിൻഡെ,​ എ.കെ.ആന്റണി,​ അഹമ്മദ് പട്ടേൽ എന്നിവരാണ് കോർ കമ്മിറ്റിയിലുള്ളത്.

ഓർഡിനൻസിനെ രാഹുൽഗാന്ധി പരസ്യമായി എതിർത്തത് വിവാദമാകുകയും പിന്നീട് ഇതിന്റെ പേരിൽ രാഹുൽ പ്രധാനമന്ത്രിയോട് ഖേദം പ്രകടിപ്പിക്കുയും ചെയ്തിരുന്നു. ഓർഡിനൻസ് വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചതോടെ ലാലു പ്രസാദ് യാദവ്,​ റഷീദ് മസൂദ് എന്നിവർ അയോഗ്യരാക്കപ്പെടുമെന്ന് ഉറപ്പായി.