കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ചൊവ്വാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 21,520 രൂപയും ഗ്രാമിന് 2,690 രൂപയുമാണ് നിലവിലെ വില. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഏറെ നാളായി ആഗോള വിപണിയില്‍ സ്വര്‍ണവില ഉയരുകയും താഴുകയും ചെയ്യുന്ന പ്രവണത നിലനില്‍ക്കുകയാണ്.