pak-firing-at-line-of-control

ശ്രീനഗര്‍: കഴിഞ്ഞ ഞായറാഴ്ച പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് കൂടിക്കാഴ്ച നടത്തിയ ശേഷവും അതിര്‍ത്തിയില്‍ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ മെന്ദാന്‍ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ചൊവ്വാഴ്ച പകല്‍ 2.30ഓടെ പാക് സേന വെടിയുതിര്‍ത്തെന്ന് പ്രതിരോധ വക്താവ് ക്യാപ്റ്റന്‍ എസ് എന്‍ ആചാര്യ പറഞ്ഞു. ഇന്ത്യന്‍ സേന തിരിച്ചടിച്ചതോടെ വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നതായും അദ്ദേഹം വ്യക്തമാക്കി. വെടിവെപ്പില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടിക്കാഴ്ചയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നടപ്പാകില്ലെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.