ന്യൂഡല്‍ഹി: പാസഞ്ചര്‍ തീവണ്ടികളിലും തത്ക്കാല്‍ റിസര്‍ വേഷന്‍ സംവിധാനം തുടങ്ങാന്‍ റെയില്‍വേ തീരുമാനിച്ചു. ഇതുവരെ മെയില്‍, എക്സ്പ്രസ്, തീവണ്ടികളിലാണ് തത്ക്കാല്‍ റിസര്‍വേഷന് സംവിധാനം ഉണ്ടായിരുന്നത്. എതൊക്ക പാസഞ്ചര്‍ തീവണ്ടികളിലാണ് റിസര്‍വേഷന്‍ ക്ലാസുകളിലേക്ക് തത്ക്കാല്‍ റിസര്‍വേഷന് സംവിധാനം തുടങ്ങണമെന്നത് അതത് മേഖലകള്‍ക്ക് തീരുമാനിക്കാമെന്ന് റെയില്‍വേ അറിയിച്ചു. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളില്‍ ഈടാക്കുന്ന അതേ തത്കാല്‍ ചാര്‍ജ് തന്നെയാകും പാസഞ്ചര്‍ ട്രെയിനുകളിലും ഈടാക്കുക. പാഴ്സല്‍ നിരക്കുകളും ഒക്ടോബര്‍ ഒന്നുമുതല്‍ വര്‍ധിപ്പിച്ചു.