ജിദ്ദ: മലയാളികളായ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് മക്കയിലെ താമസ സ്ഥലത്തെത്തുമ്പോള്‍ ലഭിക്കുന്നത്. ഇവിടെയുള്ള മലയാളി സംഘടനകള്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ അതീവ താത്പര്യമാണ് പ്രകടിപ്പിക്കുന്നത്. ഹജ്ജുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങളില്‍ ഇന്നു മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. ചെറിയ വാഹനങ്ങള്‍ പുണ്യസ്ഥലങ്ങളില്‍ പ്രവേശിച്ചാല്‍ പിഴ ചുമത്തുകയും വാഹനം പിടിച്ചിടുകയും ചെയ്യും.