കാസര്‍കോഡ്: സ്വകാര്യ ബസുകളില്‍ വേഗപ്പൂട്ട് സ്ഥാപിക്കുന്നതിനുള്ള സമയ പരിധി നീട്ടി നല്‍കിയിട്ടില്ലെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. വേഗപ്പൂട്ട് സ്ഥാപിക്കുന്നതിന് സമയം വേണമെന്ന് ബസുടമാ സംഘടനകള്‍ പറഞ്ഞപ്പോള്‍ ഈ മാസം രണ്ട് വരെ ആകാമെന്ന് താന്‍ വാക്കാല്‍ പറയുക മാത്രമാണുണ്ടായതെന്നും ആര്യാടന്‍ വ്യക്തമാക്കി. ഇതിനായി സമയപരിധി നീട്ടി നല്‍കിയിട്ടില്ല.

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നതിനെ ചോദ്യം ചെയ്ത് കോടതിയില്‍ അതില്‍ യു.ഡി.എഫില്‍ എതിരഭിപ്രായം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ആര്യാടന്‍.