ശ്രീനഗർ: നിയന്ത്രണരേഖയ്ക്കുസമീപം ഇന്ത്യ-പാക് സൈന്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ പത്താംദിവസവും തുടരുന്നു. ശ്രീനഗറിനു സമീപം സൗരയിൽ ബുധനാഴ്ച രാത്രി ഭീകരരുടെ ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു. സൗരയിലെ ഒരു വീട്ടിൽ ഭീകരർ താവളമൊരുക്കിയിട്ടുണ്ടെന്ന വിവരമനുസരിച്ച് സുരക്ഷാഭടന്മാർ വീട് വളയുകയായിരുന്നു. തുടർന്നുണ്ടായ വെടിവെയ്പിലാണ് പൊലീസുകാർക്ക് പരിക്കേറ്റത്. ഇരുട്ടിന്റെ മറവിൽ ഭീകര‌ർ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ശ്രീനഗറിൽനിന്ന് നൂറു കിലോമീറ്റർ അകലെയുള്ള കെരൻ മേഖലയിൽ നിയന്ത്രണരേഖയിലെ നുഴഞ്ഞുകയറ്റം പാക്പട്ടാളത്തിന്റെ പിന്തുണയോടെയാണെന്ന് ഇന്ത്യൻ സൈന്യം സൂചിപ്പിച്ചു. പാകിസ്ഥാന്റെ ബോർഡർ ആക്‌ഷൻ ടീമിന് ഇതിൽ പങ്കുണ്ടെന്നാണ് ഇന്ത്യൻ സൈന്യം ആരോപിക്കുന്നത്. വെടിവെയ്പ് തുടരുകയാണ്.