റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി അദ്ധ്യക്ഷനും എം.പിയുമായ ലാലു പ്രസാദ് യാദവിനുള്ള ശിക്ഷ ഉച്ച കഴിഞ്ഞ് പ്രത്യേക സി.ബി.ഐ കോടതി വിധിക്കും. ലാലു പ്രസാദ് യാദവ്, മുന്‍മുഖ്യമന്ത്രിയും ഇപ്പോള്‍ ഐക്യ ജനതാദള്‍ നേതാവുമായ ജഗന്നാഥ് മിശ്ര, ജെഡിയു എംപി ജഗദീശ് ശര്‍മ തുടങ്ങി ആറ് രാഷ്ട്രീയ നേതാക്കളും നാല് ഐഎഎസ് ഓഫീസര്‍മാരും ഉള്‍പ്പെടെ 45 പ്രതികള്‍ക്കാണ് ഇന്ന് ശിക്ഷ വിധിക്കുക. പ്രായം കണക്കിലെടുത്ത് ലാലുവിന് മൂന്നു വർഷത്തെ തടവ് മാത്രമെ വിധിക്കാവു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. വീഡിയോ കോൺഫറൻസിലൂടെയാണ് ശിക്ഷ വിധിക്കുക.