തിരുവനന്തപുരം: ലാവലിന്‍ കേസിലെ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാദങ്ങള്‍ക്കെതിരെ സി.ബി.ഐ. എസ്എന്‍സി ലാവ്‌ലിന്‍ കരാര്‍ അംഗീകരിച്ചത് പിണറായി വിജയന്റെ അറിവോടെയെന്ന് സിബിഐ കോടതിയെ അറിയിച്ചു. അന്തിമ കരാറിന് മുമ്പ് ഭാഗിക അംഗീകാരം നല്‍കിയത് പിണറായിയുടെ ചേമ്പറിലാണെന്നും സിബിഐ പറഞ്ഞു.1998 ഏപ്രിലിലാണ് പിണറായിയുടെ ചേംബറില്‍ യോഗം ചേര്‍ന്നത്. ക്ലോസ് ട്രെന്‍ഡലും മോഹന ചന്ദ്രനും യോഗത്തില്‍ പങ്കെടുത്തു. അന്തിമ കരാറിനു മുന്‍പ് ഭാഗിക അംഗീകാരം നല്‍കിയത് ചട്ടവിരുദ്ധമാണെന്നും സിബിഐ കോതിയെ അറിയിച്ചു.

മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കരാറുമായി ബന്ധമില്ലെന്ന പിണറായിയുടെ വാദവും പൊളിയുകയാണ്. മലബാര്‍ കാന്‍സര്‍ സെന്‍ററിന് ലഭിച്ച ധനസഹായം കരാറിന്‍റെ ഭാഗമാണെന്ന് തെളിയിക്കുന്ന രണ്ട് കത്തുകള്‍ സിബിഐ ഹാജരാക്കി. പിണറായി മുഖ്യമന്ത്രിക്കും ലാവലിന്‍ കമ്പനി പിണറായിക്കും അയച്ച കത്തുകളാണ് സിബിഐ ഹാജരാക്കിയത്.പിണറായിയുടെ വിടുതല്‍ ഹര്‍ജിയിലുള്ള വാദത്തിന് മറുപടിയായാണ് സിബിഐ ഇക്കാര്യങ്ങള്‍ അറിയിച്ചത്.