ലണ്ടൻ: കൊലകൊമ്പന്മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന ഐ.ഐ.ടികളെ പിന്തള്ളി പഞ്ചാബ് സർവകലാശാല ഇന്ത്യയിലെ മികച്ച സർവകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് മാസികയായ ടൈംസ് ഹയർ എഡ്യൂക്കേഷന്റെ 2013​-14 ലോക റാങ്കിംഗിൽ 226​-250 ഗ്രൂപ്പിലാണ് പഞ്ചാബ് പ്രവേശിച്ചിരിക്കുന്നത്. ഐ.ഐ.ടികളെല്ലാം 350-ൽ താഴെയുള്ള ഗ്രൂപ്പുകളിലാണ്. ഡൽഹി,​ കാൺപൂർ,​ ഖരഗ്പൂർ,​ റൂർക്കി എന്നിവ 350-400 പട്ടികയിലെത്തിയിട്ടുണ്ട്. 200 വരെ റാങ്ക് നേടിയ സർവകലാശാലകൾക്കുമാത്രമെ വ്യക്തിഗത റാങ്കിംഗ് നൽകിയിട്ടുള്ളു. ബാക്കിയുള്ളവയെല്ലാം 50 സ്ഥാപനങ്ങളുടെ വീതം ഗ്രൂപ്പിലാണ്. ലോകപ്രശസ്തമായ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി,​ ഹാർവാഡ്,​ ഓക്സ്ഫഡ് എന്നിവയാണ് യഥാക്രമം ആദ്യമൂന്നു സ്ഥാനങ്ങളിലുള്ളത്.