കോഴിക്കോട്: ദേശവിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന ആരോപണത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള തേജസ് ദിനപത്രത്തിന് കോഴിക്കോട് ജില്ലാ ഭരണകൂടം കാരണം കാണിക്കൽ നോട്ടീസ് നൽകി. കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പത്രത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ എ.ഡി.എം ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ ഐക്യത്തിന് വിരുദ്ധമായി പത്രം പ്രവർത്തിക്കുന്നു എന്നും നോട്ടീസിൽ പറയുന്നു.തേജസിന്റെ തിരുവനന്തപുരം എഡിഷനും നോട്ടീസ് നൽകിയിട്ടുണ്ട്. തേജസിന്‍റെ മറുപടി ലഭിച്ച ശേഷമായിരിക്കും നടപടി.