sonu-nigam-threat-calls-from-underworld

മുംബൈ: പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗമിന് അധോലോകഭീഷണിയെന്ന് ആരോപണം. ഒരു ഇവന്റ് മാനേജ്‌മന്റ്‌ കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിക്കണമെന്നും അധോലോകം ആവശ്യപെടുന്ന കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്നു പോലീസ് പറഞ്ഞു.

അധോലോകനായകന്‍ ദാവുദ് ഇബ്രാഹിമിന്റെ വിശ്വസ്തന്‍ ചോട്ടാ ഷക്കീല്‍ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയെന്നും മെസ്സേജുകള്‍ അയച്ചുവെന്നുമാണ് സോനുവിന്റെ പരാതി.

‘വേള്‍ഡ് ടൂര്‍ 2014’ സംഘടിപ്പിക്കാന്‍ വേണ്ടിയാണ് കമ്പനിയുമായി സോനു നിഗം ഒന്നിച്ചത്. ഇതിനുമുന്പു കരണ്‍ ജോഹറിനും ഇത് പോലെ ഭീഷണികള്‍ വന്നിരുന്നു.