ന്യൂഡല്‍ഹി: ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ കോടതിയെ കളിയാക്കുകയാണോയെന്ന് ചോദിച്ച കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നതിന് വേണ്ടി മാറ്റിവെച്ചു.സര്‍ക്കാരിന് കനത്ത തിരിച്ചടിയാവുന്ന പരാമര്‍ശങ്ങളാണ് ജസ്റ്റിസ് എച്ച്എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചില്‍ നിന്നും ഉണ്ടായത്.കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ ആദ്യം തന്നെ കോടതി ആരാഞ്ഞത് അറ്റോര്‍ണി ജനറല്‍ എന്ത് കൊണ്ട് ഹാജരായില്ലെന്നാണ് ചോദിച്ചത്. അഡ്വക്കേറ്റ് ജനറലിന് പകരം ചീഫ് സെക്രട്ടറിയാണോ സത്യവാങ്മൂലം സമർപ്പിക്കേണ്ടിയിരുന്നത് എന്ന് കോടതി ചോദിച്ചു. ആദ്യം അറ്റോര്‍ണി ജനറല്‍ ഹാജരായി സിബിഐ അന്വേഷണം വേണ്ടെന്ന് അറിയിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ അറ്റോര്‍ണി ജനറല്‍ ഹാജാരാകാതെ ചീഫ് സെക്രട്ടറി വഴി സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് സത്യവാങ് മൂലം സമര്‍പ്പിച്ചതെന്നും കോടതി ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയാണ് ഇന്ന് സുപ്രീംകോടതിയില്‍ ഹാജരായത്.അഡ്വ. ജനറല്‍ ദണ്ഡപാണിയടെ നിലപാടിനെയും കോടതി ചോദ്യം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്നെ സിബിഐ അന്വേഷണം തീരമാനിച്ചെന്ന് എങ്ങിനെയാണ് എജി കോടതിയില്‍ അറിയിച്ചത്. എജിക്ക് ഇക്കാര്യത്തില്‍ ഇനി സത്യവാങ്മൂലം സമര്‍പ്പിക്കാനാകുമോയെന്ന് പരിശോധിക്കണം. കാര്യങ്ങളിപ്പോള്‍ സിനിമ പോലെയാണെന്നും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് കോടതിക്കുണ്ടെന്നും പറഞ്ഞാണ് കോടതി കേസ് മാറ്റിവെച്ചത്.