ദുബായ്: യു.എ.ഇ.യില്‍ ഇനിമുതല്‍ റെസിഡന്‍സ് വിസ ലഭിക്കാന്‍ ഹെല്‍ത്ത് കാര്‍ഡോ ഇന്‍ഷുറന്‍സ് കാര്‍ഡോ ഹാജരാക്കണം. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയം രാജ്യത്തെ മുഴുവന്‍ പ്രിവന്‍റീവ് മെഡിസിന്‍ കേന്ദ്രങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ക്കും അറിയിപ്പ് നല്‍കി. വിസയ്ക്ക് അപേക്ഷിക്കുന്നവരില്‍ നിന്ന് ഹെല്‍ത്ത് കാര്‍ഡ് അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇവയില്‍ ഏതിനെങ്കിലും ഒന്നിനുള്ള ഫീസ് ഈടാക്കണമെന്നും മന്ത്രാലയത്തിന്‍റെ അറിയിപ്പില്‍ പറയുന്നു. ഫീസ് അടച്ചതിന്റെ രസീത് ഹാജരാക്കാത്തവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡോ ഇന്‍ഷുറന്‍സ് കാര്‍ഡോ നല്കരുതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.ഹെല്‍ത്ത് കാര്‍ഡ് എടുക്കാതെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ ചില കമ്പനികള്‍ നടത്തിയ ശ്രമങ്ങള്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ ഈ നടപടി.