ഒഡീഷ: ആണവ പ്രഹര ശേഷിയുള്ള പൃഥ്വി​2 മിസൈൽ ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറില്‍ നിന്നും സഞ്ചരിക്കുന്ന വിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് 350 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ ഉപരിതല മിസൈല്‍ വിക്ഷേപിച്ചത്. വിക്ഷേപണം നുറു ശതമാനം വിജയകരാമായിരുന്നുവെന്ന് ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിന്റെ ഡയറക്ടര്‍ എം.വി.കെ.വി പ്രസാദ് അറിയിച്ചു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷ (ഡി.ആര്‍.ഡി.ഒ) നിലെ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തിലായിരുന്നു മിസൈല്‍ പരീക്ഷണം.സൈന്യത്തിന്റെ സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിൽ ഉൾപ്പെടുത്തിയിട്ടുള്ള പൃഥ്വി ഏത് സാഹചര്യത്തിലും ഉപയോഗിക്കാൻ സജ്ജമാണെന്ന് സൈനികകേന്ദ്രങ്ങൾ അറിയിച്ചു.

ഇന്ത്യയില്‍ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച മിസൈലാണ് പൃഥ്വി-II. 500 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെയുള്ള പോര്‍മുന വഹിക്കാന്‍ ഈ മിസൈലിന് കഴിയും.