തിരുവനന്തപുരം: സീരിയൽ നടി ശാലു മേനോന് സെൻസർ ബോർഡിലെ അംഗത്വം നഷ്ടമായി. ഇതു സംബന്ധിച്ചുള്ള കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ അറിയിപ്പ് തിരുവനന്തപുരത്തെ പ്രാദേശിക കേന്ദ്രത്തിന് ലഭിച്ചു. സോളാർ കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിൽ പ്രതിയായതിനെ തുടർന്നാണ് ശാലുവിനെ സെൻസർ ബോർഡിൽ നിന്ന് ഒഴിവാക്കിയത്.

കേസിൽ അടുത്തിടെ ശാലുവിന് ജാമ്യം ലഭിച്ചിരുന്നു. അതിനിടെ ശാലുവിന്റെ ആഡംബര കാര്‍ വിട്ടുകൊടുക്കാന്‍ തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവിട്ടു. 15 ലക്ഷം രൂപയോ തുല്യമായ സെക്യൂരിറ്റിയോ ശാലു മേനോന്‍ കെട്ടിവയ്ക്കണം.