തിരുവനന്തപുരം: ഇടപ്പള്ളിമണ്ണൂത്തി ദേശീയ പാതയില്‍ പാലിയേക്കര ടോള്‍ പ്‌ളാസയിലെ നിരക്ക് കൂട്ടാനുള്ള തീരുമാനം നിര്‍ത്തിവച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജനവികാരം കണക്കിലെടുത്താണ് ടോള്‍ കൂട്ടാനുള്ള തീരുമാനം നിര്‍ത്തിവച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പാലിയേക്കരയില്‍ ടോള്‍ കൂട്ടാനുള്ള തീരുമാനം കഴിഞ്ഞ ബുധനാഴ്ച തന്നെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

സര്‍വ്വീസ് റോഡിന്റെ നിര്‍മ്മാണമടക്കമുള്ള അനുബന്ധ ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് പ്രതിഷേധത്തിനുള്ള പ്രധാനകാരണമെന്ന് യോഗം വിലയിരുത്തി. സര്‍ക്കാറിന്റെ മേല്‍ നോട്ടത്തില്‍ സര്‍വ്വീസ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കും. തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള മറ്റ് ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ ധാരണയായി.