തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറിന്റെ പേരിലുണ്ടായിരുന്ന കേസുകള്‍ പിന്‍വലിച്ചിട്ടും യുഡിഎഫ് മന്ത്രിസ്ഥാനം തിരിച്ച് നല്‍കിയില്ലെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. മന്ത്രിയാക്കാമെന്ന ധാരണ യുഡിഎഫും ഗണേഷ് കുമാറും തമ്മിലുണ്ടായിരുന്നു. അത് പാലിക്കാത്തതില്‍ ഗണേഷിന് പ്രയാസമുണ്ട്. ആറ് മാസം കഴിഞ്ഞിട്ടും ഇതില്‍ തീരുമാനമെടുക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ബാലകൃഷ്ണപിള്ള പ്രതികരിച്ചു.രാജിക്കാര്യം സംബന്ധിച്ച കൂടുതല്‍ പ്രതികരണം നാളത്തെ പാര്‍ട്ടി യോഗത്തിനു ശേഷമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.