തിരുവനന്തപുരം: രാജിവിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കെ.ബി ഗണേഷ്‌കുമാര്‍. ആറ് മാസമായി ഞാന്‍ ഒന്നും പറയാറില്ല. പാര്‍ട്ടി ചെയര്‍മാന്റെ കൈയില്‍ രാജികൊടുത്തിട്ടുണ്ട്. അദ്ദേഹത്തോട് ചോദിക്കൂ അദ്ദേഹം മറുപടി പറയുമെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം. തനിക്ക് കൂടുതലായി ഒന്നും പറയാനില്ല. രാജിയുടെ കാര്യങ്ങള്‍ അച്ഛന്‍ പറയും. പത്തനാപുരത്തെ ജനങ്ങള്‍ തന്നോടൊപ്പമുണ്ട്. ചില മാധ്യമങ്ങള്‍ തന്നെ നിരന്തരം വേട്ടയാടി. മാധ്യമങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ല. സിനിമ അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വെള്ളയമ്പലത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. രാജിക്കത്ത് കൈമാറിയത് ഓണത്തിന് മുന്‍പാണെന്ന് ഗണേഷ് സ്ഥിരീകരിച്ചു.