കൊച്ചി: തിങ്കളാഴ്ച രണ്ട് തവണയായി വിലകൂടിയ സ്വര്‍ണത്തിന് ചൊവ്വാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ വിലയേറി. പവന് 200 രൂപ ഉയര്‍ന്ന് 22.040 രൂപയായി. ഒരു ഗ്രാമിന് 25 രൂപകൂടി 2755 രൂപയായി. തിങ്കളാഴ്ച 360 രൂപയാണ് കുടിയിരുന്നത്. അന്താരാഷ്ട്ര വിപണിയിലും വില ഉയര്‍ന്നിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ 21,480 രൂപയായിരുന്നു പവന്‍ വില. തിങ്കളാഴ്ച രണ്ടു തവണയായി 360 രൂപ വര്‍ധിച്ച് 21840 രൂപയിലെത്തി. ചൊവ്വാഴ്ച കൂടി മുന്നേറ്റം തുടര്‍ന്നതോടെ രണ്ടു ദിവസം കൊണ്ട് 560 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 3.10 ഡോളര്‍ വര്‍ധിച്ച് 1325.50 ഡോളറിലെത്തി.