pareshrawal-narendramodi

ഒരു ചായക്കടക്കാരനായിരുന്ന നരേന്ദ്ര മോഡി ഇന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വരെയായ കഥ ശരിക്കും ഒരു സിനിമാ കഥപോലെ വിചിത്രമാണ്. നരേന്ദ്ര മോഡിയുടെ ജീവിതം സിനിമയാകുന്നു. സാഹസം നിറഞ്ഞ മോഡിയുടെ ജീവിതം അഭ്രപാളികളിലെത്തുമ്പോള്‍ മോഡിയായി വേഷമിടുന്നത് ബോളിവുഡ് താരം പേരഷ് റാവലാണ്. 2012 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് പരേഷ് പങ്കെടുത്തിരുന്നു.

വില്ലനായും കോമഡിത്താരമായും അഭിനയിച്ച പരേഷിന് ഈ കഥാപാത്രം തീര്‍ത്തും വെല്ലുവിളിയായിരിക്കും. മോഡിയായി വേഷമിടുന്നത് തന്റെ ജീവിതത്തിലെ വെല്ലുവിളിയായിരിക്കുമെന്നാണ് പേരഷ് റാവു തന്നെ പറയുന്നത്. ചിത്രത്തെ കുറിച്ച് മോഡിയോടും സംസാരിച്ചു കഴിഞ്ഞു. ‘ഓ മൈ ഗോഡ്’ എന്ന ആദ്യ ചിത്രത്തിന് ശേഷം പരേഷും വിദേശ ഇന്ത്യക്കാരനായ മിനേഷ് പട്ടേലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പരേഷിന് മോഡിയാകാന്‍ വേണ്ട തയ്യാറെടുപ്പ് ഡിസംബറോടെ പൂര്‍ത്തിയാകും. ചിത്രത്തിന്റെ ഷൂട്ടിങ് 2014 ഫെബ്രുവരിയോടെ ആരംഭിക്കും.