ലണ്ടന്‍: ലോകത്തിലെ ഏറ്റവും വേഗമേറിയ ഫുട്‌ബോള്‍ താരമായി ഇംഗ്ലീഷ് ദേശീയ താരവും ആഴ്‌സണലിന്റെ കുന്തമുനയുമായ തീയോ വാല്‍ക്കോട്ടിനെ തെരഞ്ഞെടുത്തു. ഫിഫ നടത്തിയ ഒരു പഠനത്തിലാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ താരം വാല്‍ക്കോട്ടാണെന്ന് കണ്ടെത്തിയത്.മണിക്കൂറില്‍ 35.7 കിലോമീറ്ററാണ് വാല്‍ക്കോട്ടിന്റെ വേഗം. രണ്ടാം സ്ഥാനത്ത് മാഞ്ചസ്റ്റഡ് യുനൈറ്റഡിന്റെ ഇംഗ്ലീഷ് താരം ആന്റോണിയോ വലന്‍സിയും മൂന്നാമത് ലോകത്തിലെ ഏറ്റവും വിലയേറിയ താരം ഗാരത് ബലെയുമാണ്.

മണിക്കൂറില്‍ 35. 1 കിലോമിറ്ററാണ് ആന്റോണിയോ വലന്‍സിയുടെ വേഗം. ഗാരത് ബലെയുടെതാകട്ട വേഗം 34. 7 കിലോമിറ്ററും.ലോക ഫുട്‌ബോളര്‍മാരായ ക്രിസ്ത്യാനോ റൊണാള്‍ഡോ, ലയണ്‍ മെസ്സി എന്നിവരുടെ വേഗം യഥാക്രമം മണിക്കൂറില്‍ 33.8 കിലോമീറ്ററും 32.6 കിലോമീറ്ററുമാണ്.ഓട്ടത്തിന്റെ കാര്യത്തില്‍ വാല്‍ക്കോട്ട് മുമ്പും അത്ഭുതം ആയിട്ടുണ്ട്. തന്റെ 15ാം വയസ്സില്‍ 11.52 സെക്കന്റില്‍ വാല്‍ക്കോട്ട് ഓടിയിട്ടുണ്ട്.