ധാക്ക: ബംഗ്ലാദേശില്‍ തലസ്ഥാന നഗരമായ ധാക്കയില്‍ വസ്ത്രനിര്‍മ്മാണ ശാലയിലുണ്ടായ തീപിടുത്തത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഗാസിപൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് കെട്ടിടം തകര്‍ന്നുവീണത്. അപകടകാരണം വ്യക്തമല്ല. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നും സൂചനയുണ്ട്.വസ്ത്രശാലയിലെ മൂവായിരത്തോളം വരുന്ന തൊഴിലാളികളില്‍ ഭൂരിഭാഗം തൊഴിലാളികളും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയതിനു ശേഷമാണ് സംഭവം എന്നാണ് പ്രാഥമിക വിവരം.എന്നാല്‍ ധാരാളം തൊഴിലാളികള്‍ വസ്ത്ര നിര്‍മ്മാണ ശാലയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും സൂചനകളുണ്ട്.അപകട വിവരമറിഞ്ഞെത്തിയ അഗ്‌നിശമനസേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം.പ്രദേശത്ത് വെളളം കിട്ടാത്തത് തീയണയ്ക്കുന്നതിന് തടസ്സമുണ്ടാക്കുന്നുണ്ട്.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കെട്ടിടങ്ങളുടെ ശോചാവസ്ഥയും സുരക്ഷാ വീഴ്ചയും മൂലം ബംഗ്ലാദേശില്‍ ഫാക്ടറി ദുരന്തം പതിവാണ്. ഏപ്രിലില്‍ ധാക്കയില്‍ ഫാക്ടറി തകര്‍ന്നു വീണ് 1100 പേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 112 തൊഴിലാളികള്‍ മരിച്ചിരുന്നു.