ദുബായ്: വൈവിധ്യമേറിയ വിളക്കുകളുടേയും അനുബന്ധ ഉത്പന്നങ്ങളുടേയും പ്രദര്‍ശനം ദുബായ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. 25 രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.ലൈറ്റ് മിഡില്‍ഈസ്റ്റ് പ്രദര്‍ശനത്തിന്റെ ഏഴാമത് പതിപ്പാണ് ആരംഭിച്ചിരിക്കുന്നത്. വൈവിധ്യമേറിയ വിളക്കുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും പ്രദര്ശനമാണിത്.

ചൈനയില്‍ നിന്നുള്ള അനേകം കമ്പനികളും ഈ പ്രദര്‍ശനത്തിനുണ്ട്. വൈവിധ്യമേറിയ സോളാര്‍ വിളക്കുകളുമായാണ് ഒരു കമ്പനിയുടെ വരവ്. വീടുകളില്‍ ഉപയോഗിക്കാവുന്ന സോളാര്‍ വിളക്ക് മുതല്‍ സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍വരെ ഇവരുടെ ശ്രേണിയിലുണ്ട്. 25 രാജ്യങ്ങളില്‍ നിന്നുള്ള 253 കമ്പനികള്‍ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.