തിരുവനന്തപുരം: സിഐടിയു പ്രവര്‍ത്തകരുടെ സെക്രട്ടറിയേറ്റ് ഉപരോധസമരം തുടങ്ങി. കടാശ്വാസ കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരമുള്ള പണം അനുവദിക്കുക, വേതനം കൂട്ടുക, നിര്‍മ്മാണ സാമഗ്രികള്‍ ഉറപ്പാക്കുക, മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ വിതരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഈ മാസം ഏഴ് മുതല്‍ പതിനൊന്ന് വരെ പ്രഖ്യാപിച്ച ജയില്‍ നിറക്കല്‍ സമരത്തിന്റെ ഭാഗമായാണ് ഉപരോധം.
സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും രാവിലെ മുതല്‍ സമരക്കാര്‍ ഉപരോധിക്കുകയാണ്.