സ്റ്റോക്ക്ഹോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്. മാര്‍ട്ടിന്‍ കാര്‍പ്ലസ്, മൈക്കല്‍ ലെവിറ്റ്, അരിയ വാര്‍ഷല്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. അതിസങ്കീർണമായ രാസസംവിധാനങ്ങളുടെ ബഹുമാനക മാതൃകകൾ കണ്ടുപിടിച്ചതിനാണ് ഇവര്‍ക്ക് അവാര്‍ഡ്.ഇത്തരം മാതൃകകള്‍ നിര്‍മ്മിക്കാനുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഇവര്‍ വികസിപ്പിച്ചെടുത്തു.സ്ട്രാസ്‌ബർഗ് ആൻഡ് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറാണ് മാർട്ടിൻ കർപ്ളസ്. മൈക്കേൽ ലെവിറ്റ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും എറി വാർഷൽ യൂണിവേഴ്സിറ്റി ഒഫ് സതേൺ കാലിഫോർണിയയിലുമാണ് സേവനം അനുഷ്ഠിക്കുന്നത്.