മസ്‌ക്കറ്റ്: ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ച 606 പേര്‍ അറസ്റ്റില്‍. ഇവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ മാസം 29 മുതല്‍ ഒക്ടോബര്‍ 3 വരെ തൊഴില്‍ മന്ത്രാലയം നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്. അടുത്തിടെയായി ഒമാനില്‍ തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെയുള്ള തിരിച്ചിലുകള്‍ ശക്തമായി നടന്നുവരികയാണ്.