ന്യൂഡല്‍ഹി: ദല്‍ഹിയില്‍ ബാരാ ഹിന്ദു റാവു മേഖലയില്‍ 150 വര്‍ഷം പഴക്കമുള്ള മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. ഒരാള്‍ മരിച്ചു.രാവിലെ ഏഴര മണിക്ക് ഉത്തര ഡല്‍ഹിയിലെ ആസാദ് മാര്‍ക്കറ്റിലാണ് അപകടം. പരുക്കേറ്റ രണ്ട് പേരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സൂചന. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകട കാരണം. അപകടവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ സിന്ധുപിള്ള പറഞ്ഞു. അഗ്നിശമനസേനയും ദുരന്തനിവാരണസേനയും പൊലീസും സംയുക്തമായി നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. –