ട്വന്റി 20 മത്സരത്തോടെ ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് രാജ്‌കോട്ടില്‍ തുടക്കമാകും. ഒരു ട്വന്റി ഏകദിനത്തിന് പുറമെ ഏഴ് ഏകദിനങ്ങളാണ് പരമ്പരയില്‍ ഉള്ളത്. ആദ്യ ഏകദിനം ഞായറാഴ്ച പൂനെയില്‍ നടക്കും. ഇന്ത്യയില്‍ നടന്ന കഴിഞ്ഞ മൂന്ന് ഏകദിന പരമ്പരകളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഓസീസ് ഇറങ്ങുന്നത്.