actor-srihari-passed-away

പ്രശസ്ത തെലുങ്ക് നടന്‍ ശ്രീഹരി അന്തരിച്ചു. 49 വയസായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 1986ലാണ് അദ്ദേഹം സിനിമാരംഗത്ത് എത്തിയത്. 90ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയ രംഗത്തും സാമൂഹിക രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ശ്രീഹരി നായകനായി അഭിനയിച്ച ആദ്യ ചിത്രം ‘പോലീസാണ്. മലയാളത്തിലും മൊഴിമാറ്റം നടത്തിയ ‘മഹധീര’ എന്ന തെലുങ്ക് ചിത്രത്തിലെ ‘ഷേര്‍ഖാന്റെ’ വേഷം ഏറെ ശ്രദ്ധേയമായിരുന്നു.