ന്യൂഡൽഹി: പാചക വാതക സബ്സിഡിക്ക് ആധാർ കാർഡ് നിർബന്ധമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി.ആധാർ കാർഡ് കേവലം തിരിച്ചറിയാനുള്ള ഉപാധി മാത്രമാമെന്നും സുപ്രീംകോടതിയുടെ അനുമതി ലഭിക്കാതെ ആധാർ നിർബന്ധമാക്കില്ലെന്നും മൊയ്‌ലി കൂട്ടിച്ചേർത്തു. സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മൊയ്‌ലി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.