കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി യൂനിസില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ഇന്ന് രാവിലെ ആറരയോടെ എത്തിയ എയർ ഇന്ത്യയുടെ 997 ഷാർജ വിമാനത്തിലെത്തിയ യൂനിസിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.

അലങ്കാര വസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കൊണ്ടുവന്നത്. യൂനിസിനെ വിശദമായി ചോദ്യംചെയ്ത് വരികയാണ്.കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ എട്ടു പേരില്‍ നിന്നായി 20 കിലോ സ്വര്‍ണ്ണം കരിപ്പൂരില്‍ ഇതുവരെ പിടികൂടിയിട്ടുണ്ട്.