ബ്രസ്സല്‍സ്: യൂറോപ്യന്‍ യൂണിയന്റെ സഖറോവ് മനുഷ്യാവകാശ പുരസ്‌കാരം പാകിസ്താനിലെ വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്‌സായിക്ക്.സോവിയറ്റ് ഭൗതികശാസ്ത്രജ്ഞനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അന്ദ്രെയ് സഖറോവിന്റെ ഓര്‍മ്മക്കായിട്ടാണ് പുരസ്‌കാരം നല്‍കുന്നത്. യൂറോപ്പിലെ പ്രശസ്തമായ മനുഷ്യാവകാശ പുരസ്‌കാരങ്ങളിലൊന്നാണിത്. അമേരിക്കന്‍ ചാരവൃത്തി വെളിപ്പെടുത്തിയ എഡ്വേര്‍ഡ് സ്‌നോഡന്റെ പേരും പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തിരുന്നു.