prithviraj-mohanlal

മഞ്ജുവാര്യരുടെ നായകനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന രഞ്ജിത്ത് ചിത്രത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്നു. 14 വര്‍ഷത്തിന് ശേഷം മഞ്ജു വാര്യരുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന ചിത്രമെന്ന നിലയില്‍ നേരത്തെ തന്നെ ഇത് ചര്‍ച്ചാവിഷയമായിരുന്നു.  ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഇക്കാര്യം ലാല്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. മലയാള സിനിമാ താരങ്ങള്‍ കൂട്ടത്തോടെ അണിനിരന്ന ട്വന്റി 20 ഒഴിച്ചുനിര്‍ത്തിയാല്‍ മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ആദ്യ സിനിമ കൂടിയാണ് ഈ രഞ്ജിത് ചിത്രം.

Mohanlal-prithviraj-manju-warrior-movie

മുന്‍പു ലാല്‍ജോസ് ചിത്രത്തില്‍ ഇരുവരെയും ഒരുമിപ്പിക്കാന്‍ പദ്ധതി ഉണ്ടായിരുന്നെങ്കിലും ചില കാരണങ്ങളാല്‍ അത് നടന്നില്ല.  ജിത്തുജോസഫിന്‍റെ ‘ദൃശ്യം’ പൂര്‍ത്തിയാക്കിയ ശേഷം ഡിസംബറില്‍ രഞ്ജിത് ചിത്രം തുടങ്ങും.