ഹൈദരാബാദ് : തെലങ്കാന സംസ്ഥാന രൂപവല്‍ക്കരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശ് പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ നടത്തുന്ന സമരം പിന്‍വലിച്ചു. കോര്‍പ്പറേഷനിലെ 30,000 ജീവനക്കാരാണ് അഞ്ച് ദിവസമായി സമരം നടത്തിയത്. ആന്ധ്രയിലെ വൈദ്യുതി നിലയങ്ങളില്‍ 11.000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്നിടത്ത് നിലവില്‍ 7,200 മെഗാവാട്ട് മാത്രമാണ് ഉല്‍പാദിപ്പിച്ചിരുന്നത്. ആന്ധ്ര – ഒഡീഷ തീരത്ത് അതിശക്തമായ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

സീമാന്ധ്രയിലെ നൂറുകണക്കിന് ഗ്രാമങ്ങള്‍ ദിവസങ്ങളായി ഇരുട്ടിലാണ്. ആശുപത്രികളെയും കുടിവെള്ളവിതരണ സംവിധാനത്തെയും വൈദ്യുതിമുടക്കം കാര്യമായി ബാധിച്ചു. മൊബൈല്‍ഫോണ്‍ ചാര്‍ജുചെയ്യാന്‍പോലുമാവാതെ ജനങ്ങള്‍ വലഞ്ഞു.