ഗുര്‍ഗാവ്: ബി.എം.ഡബ്ല്യൂ. 5-സീരീസിന്റെ പുതിയ മോഡലുകള്‍ വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബി.എം.ഡബ്ല്യുവിന്റെ ചെന്നൈ പ്ലാന്റിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. നാല് ഡീസല്‍ മോഡലുകളാണ് പുതുതായി പുറത്തിറക്കുന്നത്. വിവിധ മോഡലുകള്‍ക്ക് 46.9 ലക്ഷം മുതല്‍ 57.9 ലക്ഷം വരെയാണ് ഡല്‍ഹിയിലെ വില.ലോക വ്യാപകമായി 5 സീരീസിന്റെ 10 ലക്ഷത്തിലധികം കാറുകളാണ് ഈ ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ വിറ്റഴിച്ചിട്ടുള്ളത്. ബി.എം.ഡബ്ല്യു. 5 സീരീസിന്റെ ഈ ആറാം തലമുറയുടെ മികച്ച വില്പനയിലൂടെ ഇന്ത്യന്‍ വിപണിയില്‍ വന്‍ വിജയം നേടാനാകുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ്പ് വോന്‍ സഹര്‍ പറഞ്ഞു.