കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 21,680 രൂപയാണ് വെള്ളിയാഴ്ചത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,710 രൂപയിലാണ് വ്യാപാരം തുടരുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

ഈ വാരത്തില്‍ രണ്ടാം ദിവസമാണ് വില കുറയുന്നത്. വ്യാഴാഴ്ച പവന്‍ വില 200 രൂപ കുറഞ്ഞ് 21,920 രൂപയില്‍ എത്തിയിരുന്നു. തിങ്കളാഴ്ച 21,680 രൂപയും ചൊവ്വാഴ്ച 22,040 രൂപയും ബുധനാഴ്ച 22,120 രൂപയുമായിരുന്നു പവന്‍ വില.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 14.20 ഡോളര്‍ താഴ്ന്ന് 1,293.00 ഡോളറിലത്തെി.