indrans-pottas-bomb-movie

ഹാസ്യകഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇന്ദ്രന്‍സ് വില്ലന്‍ വേഷത്തില്‍ സിനിമയിലെത്തുന്നു. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലാണ് ഇന്ദ്രന്‍സ് പുതിയ വേഷത്തില്‍ എത്തുന്നത്. തീരെ ചെറുപ്പത്തില്‍ ജുവനൈല്‍ ഹോമില്‍ എത്തിച്ചേര്‍ന്ന ചെറുപ്പക്കാരുടെ കഥ പറയുന്ന സിനിമയാണ് പൊട്ടാസ് ബോംബ് . ചിത്രം 18ന് തിയേറ്ററുകളിലെത്തും. കോഴിക്കോട് ജുവനൈല്‍ ഹോമില്‍നിന്ന് പുറത്തുപോകുന്ന ആണ്‍കുട്ടികളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. സംവിധാനം സുരേഷ് അച്ചൂസ്. ടിനി ടോമാണ് നായകന്‍. പ്രിയങ്ക നായര്‍, അനു സിതാര, അച്ചു അരുണ്‍കുമാര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.