തിരുവനന്തപുരം: സിബിഐയ്ക്ക് ലാവ്‌ലിന്‍ കേസില്‍ തിരിച്ചടി.കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അടക്കമുള്ള ആറു പേരുടെ വിടുതൽ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സിബിഐ നല്‍കിയ കുറ്റപത്രത്തില്‍ പാളിച്ച പറ്റിയെന്ന് സിബിഐ സ്‌പെഷ്യല്‍ കോടതി വിമര്‍ശിച്ചു.കാൻസർ സെന്ററിന് ധനസഹായത്തിനായി ഉണ്ടാക്കിയ ധാരണ കരാറാക്കിയാൽ അതിന് നിയമസാധുത ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു.
കാൻസർ സെന്ററിന് പണം നൽകാമെന്ന് ഏറ്റത് കനേഡിയൻ ഏജൻസികളാണ്.

എന്നാൽ ആ ഉറപ്പിന്മേൽ ലാവ്‌ലിനുമായി കരാറിൽ ഏർപ്പെടാനാവില്ല. പണം നല്‍കിയ ഏജന്‍സികളെ കൂടി ഉള്‍പ്പെടുത്താത്തതിനാലാണ് കരാറിന് നിയമസാധുത ഇല്ലാതായതെന്നും കോടതി ചൂണ്ടിക്കാട്ടി. അങ്ങനെ നിലനിൽക്കാത്ത ഒരു കരാര്‍ ഉണ്ടാക്കിയതിന് ആരെയെങ്കിലും പ്രതി ചേർക്കാനാകുമോയെന്നും കോടതി ചോദിച്ചു. ഭരണസംവിധാനത്തിലെ പോരായ്മകള്‍ വ്യക്തികളുടേതായി കരുതാനാകില്ലെന്നും പ്രത്യേക സി.ബി.ഐ കോടതി പറഞ്ഞു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കൂടുതല്‍ തെളിവ് പിണറായി അടക്കമുള്ള പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്ന് പറഞ്ഞ സിബിഐയ്ക്ക് വലിയ തിരിച്ചടിയാണ് ഇന്നത്തെ കോടതി പരാമര്‍ശം. .