തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ പരമോന്നത കായിക പുരസ്‌കാരമായ ജി.വി രാജ അവാര്‍ഡിനുള്ള പട്ടികയില്‍ ടോം ജോസഫിനെ ഉള്‍പ്പെടുത്തി. ഇന്ന് രാവിലെ മുഖ്യമന്ത്രി പുരസ്‌കാരപ്രഖ്യാപനം നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ടോമിനെ ഉള്‍പ്പെടുത്തിയത്. അതേസമയം നേരത്തെ ടോമിനെ ഒഴിവാക്കിയതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ വന്‍വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും അവാര്‍ഡ് നിര്‍ണയകമ്മിറ്റിയും വീണ്ടും യോഗം ആരംഭിച്ചിട്ടുണ്ട്.

സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍ മാത്രമാണ് അവാര്‍ഡിന് പരിഗണിക്കുന്നതെന്നാണ് കമ്മിറ്റി നിരത്തിയ ന്യായമാണ് കമ്മിറ്റി നടത്തിയത്. രാജ്യത്തിനു വേണ്ടി മെഡല്‍ നേടിയാല്‍ മാത്രമേ ജി.വി രാജ അവാര്‍ഡ് നല്കാനാകൂ എന്നാണ് അധികൃതരില്‍ നിന്നു വിശദീകരണം ലഭിച്ചത്. എന്നാല്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വോളിബോള്‍ മത്സരയിനമില്ല. ഇല്ലാത്ത മത്സരത്തില്‍ എങ്ങനെയാണ് മെഡല്‍ നേടാനാകുന്നതെന്നാണ് വിഷയത്തില്‍ ടോം പ്രതികരിച്ചത്.